മഞ്ചേരി: കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വുമൺസ് കോളേജ് സംഘടിപ്പിച്ച ഡോ. ടി എം ഷൗക്കത്തലി മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് സ്റ്റാഫ് ബാഡ്മിന്റൺ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ വേങ്ങര മലബാർ കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ അരീക്കോട് സുല്ലമുസ്സലാം കോളേജിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. മുഹമ്മദ് അലി ടി, ഷഫീഖ് കെപി, മൻസൂർ കെസി, ഷമീം അക്തർ കെ, പർവീസ് പി, ഷബീർ കെ കെ എന്നിവരാണ് മലബാർ കോളേജിന് വേണ്ടി കളത്തിലിറങ്ങിയത്. മത്സരത്തിൽ ഷഫീക്കും മുഹമ്മദ് അലിയും […]
News
റോഡ് സുരക്ഷാ മാസാചരണം: മലബാർ കോളേജ് എൻ എസ് എസ് കൂട്ടയോട്ടം സംഘടിപ്പിച്ചു
മലപ്പുറം: മലപ്പുറം ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എൻ എസും സംയുക്തമായായി റോഡ് സുരക്ഷ മാസാചാരണ പരിപാടി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് മലപ്പുറം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും തുടങ്ങി കിഴക്കേതല വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. റോഡ് സുരക്ഷ ജീവൻരക്ഷാ എന്ന മുദ്രാവാക്യത്തിലൂന്നി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തിയ റോഡ് സുരക്ഷാ മാസാചരണ പരിപാടി ഇന്നലെ സമാപിച്ചു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു കെ […]
മൈൻഡ് എസ്പെറാന്റോ: സൈക്കോളജി ബ്ലോഗുമായി ഒന്നാം വർഷ വിദ്യാർത്ഥികൾ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥികൾ ‘മൈൻഡ് എസ്പെറാന്റോ’ എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു. സൈക്കോളജി പഠന വകുപ്പിലെ വിദ്യാർത്ഥികളുടെ കലാപരമായ നൈപുണ്യ വികസനമാണ് ബ്ലോഗിന്റെ ലക്ഷ്യം. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ബ്ലോഗിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി നിർവഹിച്ചു. ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി ഫാത്തിമ റിദ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്മെൻറ് ഹെഡ് നസീഹ തഹ്‌സിൻ ടി , അധ്യാപികമാരായ റോഷ്‌ന സുൽത്താന, ഷാദിയ റഹ്മാൻ […]
റിപ്പബ്ലിക് ദിനത്തിൽ ട്രാഫിക് സൂചന ബോർഡുകൾ ശുചിയാക്കി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്
വേങ്ങര: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും വേങ്ങര പോലീസും സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷവും ട്രാഫിക് സൂചനാബോർഡുകളുടെ ശുചീകരണവും നടത്തി.കോളേജ് ക്യാമ്പസിൽ പ്രിൻസിപ്പൽ ഡോ. യു സൈതലവി ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി. വേങ്ങര സി ഐ ഹിദായത്തുല്ല മാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി സ്വാഗതം പറഞ്ഞു.കോളേജ് മാനേജ്മെന്റ് കമ്മിറ്റി […]
അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ ദിനത്തിൽ മുബഷിറക്ക് ആദരവർപ്പിച്ച് മലബാർ എൻ എസ് എസ്
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് ഡിസംബർ 3 ന് അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ ദിനം ആചരിച്ചു. യുജിസി നെറ്റ് യോഗ്യത നേടിയ കോളേജിലെ സൈക്കോളജി വിഭാഗം പൂർവ്വ വിദ്യാർഥിനി മുബഷിറ സി ടി യെ ചടങ്ങിൽ അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി മുബഷിറക്ക് ഉപഹാരം നൽകി. അധ്യാപകരായ ഡോ. രമിഷ് എൻ, സാബു കെ റസ്തം, എൻഎസ്എസ് വളണ്ടിയർമാരായ ഫർസാന, മുബഷിർ റിംഷാദ് […]
എയ്ഡ്‌സ് ദിനാചരണം നടത്തി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ. എസ്. എസ് യൂണിറ്റും കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം (സുരക്ഷ)യും സംയുക്തമായി വിത്യസ്ത എയ്ഡ്‌സ് ദിന സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. മെഴുകുതിരി തെളിയിക്കൽ, റെഡ് റിബ്ബൺ ക്യാമ്പയിൻ, ചാർട്ട് പ്രദർശനം, സൗജന്യ HIV പരിശോധന, ബിപി ചെക്കിങ്, VDRL പരിശോധന എന്നിവ നടത്തി. പരിപാടികളിൽ എൻ. എസ്. എസ്. ഓഫീസർ ശ്രീ. ഫൈസൽ. ടി, ശ്രീ. സാബു […]
എൻ.എസ്.എസ് അവാർഡിന്റെ തിളക്കത്തിൽ വേങ്ങര മലബാർ കോളേജ്
വേങ്ങര: കാലിക്കറ്റ് യൂനിവേർഴ്സിറ്റിക്ക് കീഴിലെ മികച്ച എൻ എസ് എസ് യൂണിറ്റായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിനെയും മികച്ച പ്രോഗ്രാം ഓഫിസറായി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. അബ്ദുൽ ബാരിയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ കേമ്പസിനകത്തും പുറത്തും നടത്തിയ വൈവിധ്യമാർന്ന സാമൂഹ്യ പ്രവർത്തങ്ങൾക്കാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്.ഒതുക്കുങ്ങലിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച അഭയം ഭവനം, വേങ്ങര, കണ്ണമംഗലം, ഊരകം, […]
പാലിയേറ്റീവ് സെന്ററിന് ഉപകരണങ്ങൾ നൽകി
വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.
പഠനത്തോടൊപ്പം നൈപുണ്യ വികാസത്തിനും പ്രാമുഖ്യം നൽകണം: വിപിൻ അക്‌ബർ
വേങ്ങര: പുതിയ കാലത്തെ തൊഴിൽരംഗത്തെ വെല്ലുവിളികൾ നേരിടാൻ പഠനത്തോടൊപ്പം സ്കിൽ ഡെവലപ്മെന്റിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ജർമനിയിലെ സ്കാഫെലെർ ടെക്നോളജീസിൽ പ്രോഡക്റ്റ് ഡെവലപ്മെന്റ് വിഭാഗം സ്പെഷ്യലിസ്റ്റായ ശ്രീ. വിപിൻ അക്‌ബർ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ചുവരുന്ന “മീറ്റ് ദി എക്സ്പെർട്” പരിപാടിയുടെ മൂന്നാം എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. രേഷ്മ എം അദ്ധ്യക്ഷത വഹിച്ച ഗൂഗിൾ മീറ്റ് പ്രോഗ്രാം വകുപ്പു തലവൻ ശ്രീ. ഷബീർ ടി.കെ ഉദ്ഘാടനം […]
ലോക ടൂറിസം ദിനാചരണം: മലബാർ കോളേജിൽ വെബ്ബിനാർ സംഘടിപ്പിച്ചു
വേങ്ങര: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ടൂറിസം ക്ലബും കോമേഴ്‌സ് വിഭാഗവും എൻ എസ് എസ് ക്ലബും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. നിലമ്പൂർ അമൽ കോളേജിലെ ടൂറിസം ആൻഡ് ഹോട്ടൽമാനേജ്‍മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനുജിത് എസ് വിഷയാവതരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം ക്ലബ്ബ് കോഡിനേറ്റർ സാബു കെ റെസ്‌തം കോമേഴ്‌സ് ഡിപ്പാർട്ടമെന്റ് ഹെഡ് നവാൽ മുഹമ്മദ്, എൻ എസ് […]