വേങ്ങര: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ്എസ് യൂണിറ്റും ആന്റി ഡ്രഗ് സെല്ലും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു. സൈദലവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. പ്രവീൺ ഇ. “ജീവിതം തന്നെ ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. ആന്റി ഡ്രഗ് സെൽ കൺവീനർ ഡോ. ധന്യ ബാബു വി, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഫൈസൽ ടി, […]
News
മലബാർ കോളേജിന്റെ NAAC Accreditation പ്രവർത്തനങ്ങൾക്ക് ഊർജം നൽകി Interaction 2021
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NAAC അക്രെഡിറ്റേഷൻ പ്രവത്തനങ്ങളെ വിലയിരുത്താനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോളേജ് മാനേജ്‍മെന്റ് കമ്മറ്റി അംഗങ്ങളും പ്രിൻസിപ്പാളും അധ്യാപകരും അനധ്യാപകരും ഒത്ത് ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ ക്യു എ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മാനേജ്‌മെന്റ് കമ്മറ്റി ചെയർമാനും ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സൈദ് പുല്ലാണി, കോളേജ് മാനേജർ സി ടി […]
“മലബാറിലേക്കൊരു പുസ്തകം” ലൈബ്രറി ബുക്ക് ചലഞ്ചുമായി മക്കാസ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നതിന് വ്യത്യസ്ത പരിപാടിയുമായി കോളേജ് അലുംനി കമ്മറ്റി. പൂർവ്വ വിദ്യാത്ഥികൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള തല്പരകക്ഷികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ലൈബ്രറി ബുക്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ സി ടി മുനീർ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ “മലബാറിലേക്കൊരു പുസ്തകം” പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മക്കാസ പ്രസിഡന്റ് […]
പരിസ്ഥിതി ദിനത്തിൽ ‘മക്കാസ’ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു.
വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മക്കാസയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് കോളേജ് വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി സമൂഹത്തിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടപ്പിച്ചതെന്ന് മക്കാസ പ്രസിഡന്റ് മുഹ്സിൻ കോട്ടയിൽ, ജനറൽ സെക്രട്ടറി അഫ്സൽ പുള്ളാട്ട് എന്നിവർ പറഞ്ഞു.മത്സരത്തിൽ ഒന്നാം സ്ഥാനം ബി.കോം ടി.ടി (2020-23) വിദ്യാർത്ഥി മുഹമ്മദ് ഷാനും രണ്ടാം സ്ഥാനം അനൽ ചന്ദ്രൻ. […]
പരിസ്ഥിതി ദിനാചരണം നടത്തി
വേങ്ങര: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീം മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങര (യൂണിറ്റ് നമ്പർ 235) സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു.വെർച്ചൽ ആയി സംഘടിപ്പിച്ച പ്രോഗ്രാമിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി അധ്യക്ഷനായി. മുഖ്യ അതിഥി ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്തഫ കുന്നത്താടി ‘Role of Homestead gardens in Ecosystem Restoration’ എന്ന […]
പ്രതീക്ഷയോടെ പുതിയ അദ്ധ്യയന വർഷത്തേക്ക്..
പ്രിയപ്പെട്ട വിദ്യാർത്ഥികളെ… കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു അദ്ധ്യയന വർഷം കൂടി ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം നമ്മൾ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയപ്പോഴും ഇത് ആവർത്തിക്കും എന്ന് പ്രതീക്ഷിച്ചതല്ല. കോവിഡ് ലോകമാകമാനമുള്ള ജീവിത ക്രമത്തെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ അധ്യയന വർഷം നമ്മുടെ കൂടെ ഉണ്ടായിരുന്നവർ പലരും ഇന്ന് കൂടെയില്ല.. നിരവധി പേർക്ക് ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടു. പ്രതിസന്ധികൾക്കെല്ലാം ഇടയിൽ പ്രതീക്ഷയുടെ ഒരു പുതിയ അധ്യയന വർഷത്തേക്ക് നാം കടക്കുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചിരുന്നുള്ള ക്ലാസ് മുറികൾ […]
“നിങ്ങൾ ഒറ്റയ്ക്കല്ല കൂടെയുണ്ട് ഞങ്ങളും”
വേങ്ങര: ഭൂമിയാം ജനനിയുടെ മടിത്തട്ട് പോൽ വിശാലമാകണം മനസ്സുകൾ…മുറിവേറ്റ മനസ്സുണക്കാൻകാരുണ്യം നിറച്ച ഇരു കരങ്ങളും നമുക്കു തുറന്നു വെക്കാം… ഈ പ്രതിസന്ധി കാലത്തും തളരാതെ താങ്ങായി ഇത്തിരി സ്നേഹത്തോടെ ഒത്തിരി ദൂരെ നിന്നാണെങ്കിലും ചേർന്ന് നിൽക്കാം. ഒറ്റക്കെട്ടായി……….. ‘നിങ്ങൾ ഒറ്റയ്ക്കല്ല കൂടെയുണ്ട് ഞങ്ങളും’ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങര NSS യൂണിറ്റിന് കീഴിൽ ഊരകം കണ്ണമംഗലം പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നമ്മുടെ ഒരു കൈത്താങ്ങ് എന്ന രീതിയിൽ ഒരു ഫണ്ട് കളക്ഷൻ സംഘടിപ്പിക്കുകയാണ്. […]
തൊഴിലാളി ദിന സന്ദേശവുമായി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്
വേങ്ങര: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ലീഗൽ സർവ്വീസസ് കമ്മിറ്റിയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. ഫൈസൽ ഉദ്ഘാടനവും അഡ്വ.സുബീർ കിഴക്കിനിയകത്ത് മുഖ്യ പ്രഭാഷണവും നടത്തി.തൊഴിലാളികളുടെ ജോലി സമയം, വേതനം, ആരോഗ്യം,വിശ്രമം, സുരക്ഷ എന്നിവക്കെല്ലാം നിയമ സംരക്ഷണമുണ്ടെന്നും തൊഴിലാളികളുടെ വിയർപ്പാണ് മുതലാളിമാരുടെ ലാഭമെന്നും അഡ്വ. സുബൈർ അഭിപ്രായപ്പെട്ടു. ലീവ്, ബോണസ്, ക്ഷാമബത്ത, ഗ്രാറ്റ്വിറ്റി, പ്രസവാവധി, പെൻഷൻ […]
എൻ എസ് എസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സിനായി ള ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. “ലൈറ്റ് ഇന്‍” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഫൈസൽ.ടി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അദ്ധ്യക്ഷത വഹിച്ച പരിപാടി ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോളേജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ […]
അഭിമാന താരകങ്ങൾക്ക് അനുമോദനങ്ങൾ അർപ്പിച്ച് മലബാർ കോളേജ് സ്റ്റാഫ് ക്ലബ്
വേങ്ങര: വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കുന്നതിനായി മലബാർ കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്‌തു. ഈ വർഷത്തെ മികച്ച എൻ എസ് എസ് യൂനിറ്റിനുള്ള യൂണിവേഴ്സിറ്റി അവാർഡ് നേടിയ കോളേജ് എൻ എസ് എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർക്കുമുള്ള യൂണിവേഴ്സിറ്റി അവാർഡ് കരസ്ഥമാക്കിയ അബ്‌ദുൾ ബാരി, 2017-18 വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രത്യേക പരാമർശവും മൂന്നാം സ്ഥാനവും നേടിയ […]