വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻ്റി റാഗിംഗ് സെല്ലിൻ്റെ കീഴിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. വേങ്ങര ഇൻസ്‌പെക്ടർ ഓഫ് പോലീസ് എസ് എച് ഒ മുഹമ്മദ് ഹനീഫ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിലെ റോഡ് സേഫ്റ്റി ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആൻറി റാഗിംഗ് സെൽ കോർഡിനേറ്റർ ഡോ. രമീഷ് എൻ സ്വാഗതം പറഞ്ഞു. റോഡ് സേഫ്റ്റി ക്ലബ് […]
News
പ്രീ ക്വോർട്ടറിൽ സഹ്യ കോളേജിനെ മറിച്ചിട്ട് മലബാർ
തുടർച്ചയായ നാലാം ജയവുമായി മലബാർ വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ ഫുടബോൾ മത്സരത്തിന്റെ പ്രീ ക്വോർട്ടർ മത്സരത്തിൽ 4-2 ന്റെ തകർപ്പൻ ജയവുമായി മലബാർ മുന്നോട്ട് തന്നെ. ആദ്യ മൂന്ന് റൗണ്ട് മത്സരത്തിലും തുടർച്ചയായ ജയത്തോടെ പ്രീ ക്വോർട്ടറിലെത്തിയ മലബാർ വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിനെ വ്യഴാഴ്ച രാവിലെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടിൽ വെച്ച് 4-2 നാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും (2-2) സമനിലയിൽ പിരിഞ്ഞതോടെ ടൈ ബ്രേക്കറിൽ […]
സ്ത്രീ ശാക്തീകരണ ദിനം ആചാരിച്ചു വേങ്ങര മലബാർ
വേങ്ങര: നവംബർ 25 ഇന്റർഷണൽ ഡേയ് ഫോർ ദി എലിമിനേഷൻ ഓഫ് വയലൻസ് എഗൈനിസ്റ്റ് വുമൺ ദിനത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ സെല്ലിന്റെ (ഡബ്ല്യൂ.ഡി.സി) നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയും, ശാക്തീകരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ പി.കെ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡബ്ല്യൂ.ഡി.സി ഭാരവാഹികളായ നിഹ, […]
കുലുക്കമില്ലാതെ മലബാർ
ബി സോണിൽ വീണ്ടും മലബാറിന് ജയം വേങ്ങര: ബി സോൺ ഫുട്ബോൾ മത്സരത്തിൽ ബുധനാഴ്ച മഞ്ചേരി ഏറനാട് നോളജ് സിറ്റിയുമായി നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ വേങ്ങര മലബാറിന് 3-2 ന്റെ ജയം. മത്സരത്തിൽ മികച്ച തുടക്കത്തോടെ മലബാറിന്റെ ആദ്യ ഗോൾ സഫ്‌വാൻ നേടിയെങ്കിലും ആദ്യ പകുതി അവസാനിച്ചതോടെ മഞ്ചേരി ഇ.കെ.സി മലബാറിനെ സമനിലയിൽ തളച്ചു. ഇതോടെ മത്സരം കടുത്തു. രണ്ടാം പകുതിയിലെ ആവേശ മത്സരത്തിൽ മലബാർ വീണ്ടും രണ്ട് ഗോളുകൾ നേടിയതോടെ മഞ്ചേരി ഇ.കെ.സി പ്രതിരോധത്തിലായി. […]
ബി സോൺ; രണ്ടാം ജയവുമായി വേങ്ങര മലബാർ
വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി വേങ്ങര മലബാർ റാങ്ക് പട്ടികയിൽ മുന്നിൽ. ബി സോൺ ഫുട്ബോൾ മത്സരത്തിൽ തിങ്കളാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കൂട്ടായി മൗലാനാ കോളേജുമായിട്ടായിരുന്നു വേങ്ങര മലബാറിന്റെ രണ്ടാം മത്സരം. ഇതോടെ തുടർച്ചയായ ജയവുമായി വേങ്ങര മലബാർ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരത്തിന്റെ നിശ്ചിത സമയത്ത് (0-0) സമനിലയിൽ നിന്നും ടൈ ബ്രേക്കറിൽ 4-1 ന്റെ ആധികാരിക ജയം നേടുകയായിരുന്നു ടീം മലബാർ. മൾട്ടീമീഡിയ […]
ബി സോൺ ഫുട്ബോൾ മത്സരത്തിൽ വേങ്ങര മലബാറിന് ജയം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം വേങ്ങര: ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് എടക്കാട് ശ്രീ ശാസ്ത കോളേജിൽ തുടക്കം. എ.ഐ.എ കുനിയിലും, എം.സി.എ.എസ് വേങ്ങരയും തമ്മിലുള്ള ആദ്യ മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് 3-1 ന്റെ ജയം. ആദ്യ വർഷ മൾട്ടീമീഡിയ, ബി.ബി.എ വിദ്യാർത്ഥികളായ സുഹൈൽ പരത്തൊടിക, മുസ്തഫ, മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ അമീർ എന്നിവരാണ് മലബാറിന് വേണ്ടി ഗോളുകൾ നേടിയത്. കൊണ്ടോട്ടി […]
മലബാർ കോളേജിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുമായി എൻ എസ് എസ്
വേങ്ങര: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനാചരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ദേശീയ പതാക ഉയർത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, മുൻ പ്രോഗ്രാം ഓഫീസർ ഫിറോസ് കെ സി, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി കെ എം ജസീബ്, ജോ. സെക്രട്ടറി റിസ്’വാന എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസിൽ ശുചീകരണം നടത്തി. ക്വിസ് […]
‘റെസ്‌ഫെബർ’ കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി ബികോം ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ്
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബികോം ടി ടി വിഭാഗം കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. “റെസ്‌ഫെബർ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥി , മുഹമ്മദ് ഹാരിസ്എം ജി യൂണിവേഴ്‌സിറ്റി, ട്രാവൽ ആൻഡ് ടൂറിസം പിഎച്ച്ഡി സ്കോളർ വിദ്യാർത്ഥികളുമായി സംവദിച്ചു. ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ സാധ്യതകളും ഭാവിയും അദ്ദേഹം വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് അധ്യാപിക റാഷിദ ഫർസത്ത് സ്വാഗതം പറഞ്ഞു. കോളേജ് […]
സിനാന്റെ മാന്ത്രിക വിരലുകൾക്ക് ഇനി ഗിന്നസ് റെക്കോർഡിന്റെ തിളക്കം
വേങ്ങര: വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ മുഹമ്മദ് സിനാൻ. നൗഷാദ് അലി ലൈലാബി ദമ്പതികളുടെ മകനായ സിനാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൂന്നാം വർഷ ബി. സി.എ വിദ്യാർത്ഥിയാണ്. ഒരു മിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. കാനഡയിൽ നിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോർഡാണ് സിനാൻ പഴങ്കഥയാക്കിയത്. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സിനാൻ […]
ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ. ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി കോളേജ് എൻ എസ് എസ്
വേങ്ങര: ഈ മാസം 28 മുതൽ തുടങ്ങുന്ന ആറാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മുന്നോടിയായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി. കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദീർഘകാലമായി കോളേജുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ക്ലാസ് മുറികൾ ശുചീകരിച്ച് അണുനശീകരണം നടത്തണമെന്ന് സർക്കാരും യൂണിവേഴ്സിറ്റിയും കോളേജുകൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ കർശന നിർദേശങ്ങൾക്കനുസരിച്ചാണ് പരീക്ഷകളുടെ നടത്തിപ്പ്. കോവിഡ് രോഗ […]