മുഹമ്മദ് ഫർഹാൻ കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് അക്രഡിറ്റേഷനൊരുങ്ങുന്നു. കോളേജുകളില്ലാത്ത എല്ലാ മണ്ഡലത്തിലും കോളേജ് എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായിരുന്നു 2013ൽ വേങ്ങരയിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിറവി കൊള്ളുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ശാക്തീകരിക്കപ്പെടുന്നതിൽ സർക്കാർ -എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രധാന പങ്ക് വഹിച്ചു. പുതുതായി ഒരു കോളേജ് ആരംഭിക്കുമ്പോഴുള്ള ബാലാരിഷ്ടതകൾ അതിവേഗം മറികടന്നാണ് മലബാർ കോളേജ് നാക് അക്രഡിറ്റേഷന് തയ്യാറെടുക്കുന്നത്. […]
News
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് മോക് വിസിറ്റ് ആരംഭിച്ചു.
മുൻസില ടി.പി വേങ്ങര: ജൂണ് 20,21 തിയ്യതികളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കുന്ന നാക്ക് പീർ ടീം സന്ദർശനത്തിന്റെ ഭാഗമായാണ് മോക് വിസിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ കെ, സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പ്രിൻസിപ്പൽ ഡോ. ഇമ്പിച്ചിച്ചി കോയ, മജ്ലിസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അലി എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മോക്ക് സന്ദർശനത്തിലുൾപ്പെട്ടിരിക്കുന്നത്. ഡോ. മുഹമ്മദ് ബഷീറാണ് സന്ദർശനത്തിന്റെ ചെയർമാൻ. […]
മലബാർ കോളേജിൽ പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റു
ഫാത്തിമ നൂറ. കെ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പൽ ഇൻ ചാർജായി ബിഷാറ.എം ഇന്ന് ചുമതലയേറ്റു. മുൻ കോളേജ് പ്രിൻസിപ്പൽ ഡോ.യു. സെയ്തലവിയുടെ ഭാര്യ കൂടിയായ ബിഷാറ ഇംഗ്ലീഷ് വിഭാഗം ഹെഡ് ആയിരുന്നു. വയനാട് ഡബ്ല്യൂ. എം. ഒ കോളേജിലെ സേവനത്തിനു ശേഷം എട്ട് വർഷങ്ങൾക്ക് മുമ്പാണ് മലബാർ കോളേജിൽ സേവനം തുടങ്ങിയത്. കോളേജിലെ സീനിയർ അധ്യാപികയായ ബിഷാറയെ പ്രിൻസിപ്പൽ ഇൻ ചാർജ് നൽകാൻ മലബാർ കോളേജ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്നാണ് […]
മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. യു.സൈതലവി സർവീസിൽ നിന്ന് വിരമിച്ചു
നൗഫ് ബിൻ നാസർ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥാപക പ്രിൻസിപ്പൽ ഡോ.യു. സൈതലവി മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ചു. 2014 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡോ.യു. സൈതലവിയുടെ അഭാവം കോളേജിന് വലിയ നഷ്ടമാകുമെന്ന് കോളേജ് സ്റ്റാഫ് കൗൺസിൽ റിട്ടയർമെന്റ് പരിപാടിയിൽ അഭിപ്രായപ്പെട്ടു. കോളേജിനെ യു.ജി.സി നാക്ക് വിസിറ്റിംഗിന് സജ്ജമാക്കിക്കൊണ്ടാണ് അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കുന്നത്. എട്ട് വർഷം കൊണ്ട് മലബാർ കോളേജിനെ ഉയർത്തികൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡോ.യു. സൈതലവി […]
ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റസ് എക്സലൻസ് അവാർഡ് നേടി മലബാറിലെ മുഹമ്മദ് ഷാഫി
ഫാത്തിമ മഹ്‌മൂദ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് പൂർത്തിയാക്കിയ മുഹമ്മദ് ഷാഫി കെ.പിക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരത്തിനു അർഹനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ബഷീറിന്റെയും കുഞ്ഞിമറിയത്തിന്റെയും മകനായ മുഹമ്മദ് ഷാഫി ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ സ്പെഷ്യലൈസേഷനോട് കൂടിയ കമ്പ്യൂട്ടർ സയൻസ് പി.ജി ചെയ്യുകയാണ്. നേരത്തെ കുസാറ്റിലെ പൊതു പ്രവേശന പരീക്ഷയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ മൂന്നാം റാങ്കും കമ്പ്യൂട്ടർ സയൻസിൽ മുപ്പത്തൊന്നാം […]
രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി മലബാർ ധാബ
ഫാത്തിമ ഷഹ്‌ന ഇ.കെ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലബാർ ധാബ എന്ന പേരിൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫുഡ് വ്ലോഗറും കരിയർ കൺസൾട്ടന്റുമായ മലപ്പുറം ഫുഡി എന്ന പേരിൽ അറിയപ്പെടുന്ന ഹാഷ്മി ലുലു ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.യു. സൈതലവി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജിലെ എല്ലാ ഡിപ്പാർട്മെന്റുകളും വിഭവസമൃദമായ സ്റ്റാളുകൾ ഒരുക്കിയിരുന്നു. ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തീറ്റ […]
മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കം
മുഹമ്മദ് സഹൽ. കെ വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കമായി. സാഹിത്യകാരനും വാഗ്മിയുമായ പി. എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ‘കല, കാലം, കാമ്പസ്’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി അധ്യക്ഷത വഹിച്ചു. ‘ദേശങ്ങൾ നിർവചിക്കുന്ന വേഷങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ഷാഹിന കെ. റഫീഖ് സംസാരിച്ചു. ‘സഹസഞ്ചാരം: ചില സാഹിത്യ-ജീവിത അനുഭവങ്ങൾ’ […]
മലയാള സിനിമ ചരിത്ര എക്സിബിഷൻ ആരംഭിച്ചു
നസ്മിയ. കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ, ജേർണലിസം വകുപ്പുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി ഫെബ്രുവരി 21,22 തിയ്യതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ചലച്ചിത്രമേളയോടനുബന്ധിച്ച്“ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട മലയാളം സിനിമ” എന്ന പ്രമേയത്തിൽ മലബാർ കോളേജിൽ പ്രത്യേക എക്സിബിഷൻ കോർണർ തുറന്നു. ചലച്ചിത്ര അക്കാദമി ഒരുക്കുന്ന മലയാള സിനിമയുടെ ചരിത്രങ്ങൾ കോർത്തിണക്കിയ പ്രത്യേക എക്സിബിഷൻ ആണ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള […]
ക്ലാപ്പെ 2k22 ഫിലിം ഫെസ്റ്റിവലിന് ആവേശകരമായ കൊടിയേറ്റം
നാസിറ റഷ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടിമീഡിയ, ജേർണലിസം ഡിപ്പാർട്മെന്റുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുന്ന മേളയുടെ കൊടിയേറ്റം കോളേജിൽ വെച്ച് ഗംഭീരമായ രീതിയിൽ നടത്തി. മൾട്ടിമീഡിയ വകുപ്പിലെ വിദ്യാർത്ഥികൾ ഫെസ്റ്റിവലിനെ വരവേറ്റുകൊണ്ട് നടത്തിയ ഫ്ലാഷ് മൊബ് ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി നിർവ്വഹിച്ചു. മേളയിൽ […]
മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
ആതിഫ്. എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ല ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ സി.ടി മുനീർ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 63 പേരാണ് പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തത്. വിദ്യാർത്ഥികളെ രക്ത ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, അത് പ്രോത്സാഹിപ്പിക്കുക എന്ന […]