News

മലബാർ കോളേജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമ്മിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളേജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമ്മിച്ചു. കോളേജിലെ ഐ.ക്യു.എ.സി ജേണലിസം, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റുകൾ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് 1921ലെ വാഗൺ ട്രാജഡി പ്രമേയമാക്കിയ ഫ്രീഡം വാൾ നിർമ്മിച്ചത്. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, […]

News

കാലിക്കറ്റ് സര്‍വകലാശാല കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ ആഗസ്ത് 10 നകം റിപ്പോർട്ട്‌ ചെയ്യണം

നിദ ഫെബി. ടി മലപ്പുറം: കാലിക്കറ്റ്‌ സര്‍വകലാശാല 2022-2023 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനനുബന്ധിച്ച് എയ്ഡഡ് കോളേജ്കളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ 9,10 തിയ്യതികളിൽ തങ്ങളുടെ സ്റ്റുഡന്റ് ലോഗിന്‍ വഴി ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ 10 ന് വൈകിട്ട് 7 നകം കമ്യൂണിറ്റി ക്വോട്ട റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. ഈ വിദ്യാര്‍ഥികളെ ഉൾപ്പെടുത്തി 17 ന് കോളേജ്കളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് […]

News

കാലിക്കറ്റ്‌ സർവകലാശാല: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

നിഷാന. ഇമലപ്പുറം: കാലിക്കറ്റ് സർവകലാശാല 2022-2023 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക ആദ്യ അലോട്മെന്റ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗിക വെബ് സൈറ്റ് ആയ www.admission.uoc.ac.in. ൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ മാന്റെറ്ററി ഫീസ് അടച്ച് കോളേജിൽ സ്ഥിരം അഡ്മിഷൻ ഉറപ്പ് വരുത്തണം. അലോട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികളുടെ നിലവിലുള്ള അലോട്മെന്റ് നഷ്ട്ടമാവുകയും പിന്നീട് വരുന്ന അലോട്മെന്റിൽ നിന്ന് പുറത്താവുന്നതുമാണ്. […]

News

നാക്ക് ആഘോഷവും
മുൻ പ്രിൻസിപ്പൽക്കുള്ള യാത്രയയപ്പും

നാസിറ റഷ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് എ പ്ലസ്‌ ലഭിച്ചതിന്റെ ആഘോഷപരിപാടികളും മുൻ പ്രിൻസിപ്പൽ ഡോ: യു. സൈതലവിക്കുള്ള യാത്രയയപ്പും വ്യാഴം ഉച്ചക്ക് ശേഷം കോളേജിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രമുഖ നേതാക്കളായ പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലികുട്ടി, രാജ്യസഭാ എം.പി പി.വി അബ്ദുൽ വഹാബ്, മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ റബ്ബ്, കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോളേജിലെ […]

News

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

മുൻസില ടി.പി വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിമുക്ത ക്യാമ്പസിനായി ഒന്നിച്ച് കൈ കോർക്കാം എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കോളേജ്  എൻ.എസ്.എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തോളം വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന് വരുന്ന ലഹരി ഉപയോഗത്തിനെതിരെയായിരുന്നു കോളേജ് പരിസരത്ത് വെച്ച് ഫ്ലാഷ് മോബ് അരങ്ങേറിയത്. പരിപാടി എൻ.എസ്.എസ്‌ ടീച്ചേർസ് കോർഡിനേറ്റർ ടി.ഫൈസൽ നേതൃത്വം നൽകി.   

News

എ പ്ലസ് നിറവിൽ മലബാർ കോളേജ്

വേങ്ങര: യു.ജി.സി നാക്ക് അക്രെഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. 2013 ൽ ഊരകം നെല്ലിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ച കോളേജ് പത്ത് വർഷം തികക്കുന്നതിനു മുമ്പെ അപേക്ഷിച്ച ആദ്യ തവണയിൽ (ഫസ്റ്റ് സൈക്കിൾ) തന്നെ അക്രെഡിറ്റേഷനിൽ 3.27 എന്ന ഉയർന്ന ഗ്രേഡോടെ എ പ്ലസ് നേടിയത് കോളേജിന്റെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടാണെന്നു മുൻ പ്രിൻസിപ്പൽ ഡോ.യു. സൈതലവി വർത്താ സമ്മേളനത്തിൽ പറഞ്ഞു. പാഠ്യ പദ്ധതി, അദ്ധ്യാപനം, മൂല്യനിർണ്ണയം, ഗവേഷണം, […]

News

നാക് സന്ദർശനത്തിൽ കളറായി കൾച്ചറൽ പ്രോഗ്രാം

ഫാത്തിമ നെസ്‌റി ഒ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക് സന്ദർശനത്തോടനുബന്ധിച്ച് ആദ്യ ദിവസം വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ കോർത്തിണക്കി നടത്തിയ കൾച്ചറൽ പ്രോഗ്രാം ശ്രദ്ധേയമായി. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചത്. ദിവസങ്ങളായി വിദ്യാർത്ഥികളുടെ നിരന്തരമായിട്ടുള്ള പരിശീലനത്തിന്റെ ഫലമായാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന പരിപാടി വലിയ വിജയമായത് . പതിനഞ്ചു തരം കലാരൂപങ്ങളാണ് വിദ്യാർത്ഥികൾ അരങ്ങിൽ എത്തിച്ചത്. ഫ്യൂഷൻ ഇനത്തിലാണ് എല്ലാ കലാരൂപങ്ങളും അവതരിപ്പിച്ചത്. സന്ദർശനത്തിന് എത്തിയ നാക് […]

News

മലബാർ കോളേജിൽ നാക് പിയർ സംഘം സന്ദർശിച്ചു

ആയിഷ സുഹൈമത് യു.എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് പിയർ സംഘത്തിന്റെ സന്ദർശനം അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി ജൂൺ 20,21 തിയ്യതികളിലാണ് കോളേജിൽ സന്ദർശനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ സംഘം കോളേജിൽ എത്തി സന്ദർശനം ആരംഭിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും, തിരുപ്പതി ശ്രീ പത്മാവതി മഹിളാ വിദ്യാലയത്തിലെ പ്രൊഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും, മഹാരാഷ്ട്രയിലെ പത്മഭൂഷൺ […]

News

നാക്‌ അക്രഡിറ്റേഷൻ സംഘം കോളേജിൽ എത്തി

നൂറ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക്‌ ആക്രഡിറ്റേഷൻ സന്ദർശനം ഇന്ന് തുടക്കമിട്ടു. രണ്ട് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന നാക്ക് പിയർ ടീം ഇന്ന് രാവിലെ ഒൻപതരയോടെ കോളേജിൽ എത്തി. സെൻട്രൽ യൂണി വേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും തിരുപ്പതി ശ്രീ പത്മാവതി മഹിളാവിദ്യാലയത്തിലെ പ്രഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും മഹരാഷ്ട്രയിലെ പത്മഭൂഷൺ വസന്ത റാവു ദാത്ത പാട്ടീൽ മഹാ വിദ്യാലയ പ്രിൻസിപ്പാൾ […]

News

നാക് സന്ദർശനത്തിന് അണിഞ്ഞൊരുങ്ങി മലബാർ ക്യാമ്പസ്‌

നിഷാന. ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് അക്രെഡിറ്റേഷനായി അണിഞ്ഞൊരുങ്ങി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഹികളുടെയും കഠിന ശ്രമഫലമായാണ് ക്യാമ്പസ്സിനെ അടിയന്തരമായി വികസിപ്പിക്കാൻ സാധിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി ക്യാമ്പസ്സിനകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മാനേജ്മെന്റിന് സാധിച്ചു. നാക് പിയർ ടീമിനെ വരവേൽക്കാനായി എല്ലാ സജ്ജീകരങ്ങങ്ങളും ക്യാമ്പസ്സിനകത്ത് പൂർത്തീകരിച്ചു. വലിയ പ്രതീക്ഷകളോടെയാണ് കോളേജ് നാക്ക് സന്ദർശനത്തിനായി ഒരുങ്ങിയത്. നാളെ വിവിധ സമയങ്ങളിലായി വിവിധ മീറ്റുകളും, ഗംഭീരമായ കൾച്ചറൽ പ്രോഗ്രാമും നടക്കും. മൂന്നംഗ ടീമാണ് കോളേജിൽ […]