നിഷാന ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് ‘കൂടെ’ എന്ന പരിപാടി സംഘടിപ്പിച്ചു. വേങ്ങര അലിവ് എബിലിറ്റി പാർക്കിലെ ഭിന്നശേഷിക്കാരോടൊപ്പം മലബാർ കോളേജ് എൻ.എസ്.എസ് വോളന്റീർസ് ആണ് ഒത്തുക്കൂടിയത്. ഭിന്നശേഷിക്കാരുമായി അൽപ സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ നിർവഹിച്ചു. അലിവ് സെല്ലിന്റെ ഭാരവാഹി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. അലിവ് ചെയർമാൻ ഷരീഫ് കുറ്റൂർ, നസീർ മാസ്റ്റർ, അലി മേലേതിൽ, […]
News
ദേശീയ പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് കരുത്തായി മലബാറിന്റെ സ്വന്തം സ്വാലിഹ്
മുഹമ്മദ് നസീഫ്. പി ഒഡീഷ്യ: ഒക്ടോബർ എട്ട് മുതൽ പതിനാല് വരെ ഭുവനേശ്വരർ കിറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ദേശീയ പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീം റണ്ണേഴ്സ് ആയി. ടീമിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബി.കോം സി.എ വിദ്യാർത്ഥിയായ സ്വാലിഹും ഇടം നേടിയിരുന്നു. ഹരിയാനയുമായാണ് കേരളം ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. 20-10 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. 2018 ൽ നടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ ദേശീയതലത്തിൽ റണ്ണേഴ്സ് ആയിരുന്നു സാലിഹ്. നിരവധി […]
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി മലബാർ കോളേജ്
നിഷാന .ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും ആന്റി നർകോട്ടിക് സെല്ലും സംയുക്തമായി ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്യാമ്പയിൻ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തി. മലപ്പുറം ഡെപ്യൂട്ടി സുപ്രന്റ് ഓഫ് പോലീസ് അബ്ദുൽ ബഷീർ .പി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ബിഷാറ .എം അധ്യക്ഷത വഹിച്ചു. അധ്യാപകരായ ധന്യ ബാബു, സാബു കെ രസ്തം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
മികവാർന്ന സദസ്സോടെ ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം
റംഷിദ കെ.ടി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 17,18,19 ദിവസങ്ങളിലായി നടന്നു വന്ന ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം. ആദ്യ രണ്ട് ദിവസങ്ങളിലായി ട്രൈനെറും പാഷനേറ്റ് സ്പീക്കറുമായ ബിലാൽ മുഹമ്മദിന്റെ ട്രൈനിങ്ങിനു ശേഷം ബുധനാഴ്ച വേങ്ങര തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ പ്രത്യേക പരിപാടിയോടെ മൂന്ന് ദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാമിന് സമാപനമായി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സൈദ് പുല്ലാണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ […]
ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ചു
ആയിഷ സുഹൈമത് യു.എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഫ്രഷേഴ്‌സ്എംപവർമെൻറ് പ്രോഗ്രാം ആരംഭിച്ചു. ഒക്ടോബർ 17,18 തിയതികളിൽ കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കോളേജ് പ്രിൻസിപ്പൾ ബിഷാറ. എം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ അതിഥിയായി പാശനേറ്റ് സ്പീക്കർ അഡ്വ. ബിലാൽ മുഹമ്മദ് വിദ്യാർത്ഥികളുമായി സംവദിച്ചു . പരിപാടിയിൽ അധ്യാപകരായ ഡോ. ശബീബ . പി (ഫെപ് കോർഡിനേറ്റർ ),അബ്ദുൽ ബാരി. സി, ഷഫീഖ് കെ.പി, ജുനൈദ് […]
‘സൈക്കിമേരാ’ ഫെസ്റ്റ് സംഘടിപ്പിച്ചു
മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സൈക്കോളജി വകുപ്പ് ‘സൈക്കിമേരാ’ ഫെസ്റ്റ് സംഘടിപ്പിച്ചു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ മൂന്ന് ദിവസങ്ങളിലായി വിവിധയിനം മത്സരങ്ങളും ബോധവത്കരണ ക്ലാസ്സുകളും വിനോദ പരിപാടികളും നടന്നു. മേസ് റണ്ണിംഗ് ഓജോ ബോർഡ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍ ആയിരുന്നു. അധ്യാപകരായ അനുശ്രീ, ആര്യ, രശ്രീന എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
വേങ്ങര: അസാപിന്റെ സഹകരത്തോടുകൂടി ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെല്ലും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ബിഷാറ എം ഉത്‌ഘാടനം ചെയ്‌തു. കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെൽ കോഡിനേറ്റർ നമീർ എം സ്വാഗതം ആശംസിച്ചു. സെപ്റ്റംബർ 26,28,29 തീയ്യതികളിലായി നടന്ന പരിപാടിയിൽ ജില്ലയിൽനിന്നുള്ള അസാപിന്റെ ആറ് എക്സികുട്ടീവ് ട്രൈനേഴ്‌സ് വിവിധ […]
എൻ.എസ്.എസ് ദിനാചാരണം നടത്തി
വേങ്ങര: എൻ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് യൂണിറ്റ് നമ്പർ 235 വിപുലമായി എൻ.എസ്.എസ് ദിനാചാരണം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഫൈസൽ. ടി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രസ്റ്റ് മെമ്പർ ആവയിൽ ഉമർ ഹാജി പതാക ഉയർത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. അദ്ധ്യാപകരായ ഫിറോസ് കെ.സി, നൗഫൽ പി.ടി, സാബു കെ റെസ്തം, നൗഫൽ മമ്പീതി എന്നിവർ സംസാരിച്ചു. മുൻ എൻ. എസ്.എസ് കോർഡിനേറ്റർമാരായ ഫിറോസ് കെ.സി, […]
ലോക മുള ദിനാചരണം: മലബാർ കോളേജ് വിദ്യാർത്ഥികൾ നൂർ ലെയ്ക് സന്ദർശിച്ചു
മുബഷിറ. എം 3rd സെമസ്റ്റർ ബി.എ മൾട്ടീമീഡിയ വേങ്ങര: ലോക മുള ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന അംഗങ്ങൾ തിരൂരിലെ നൂർ ലെയ്ക് സന്ദർശിച്ചു. വേൾഡ് ബാമ്പൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പ്രകൃതി സ്നേഹിയായ നൂർ മുഹമ്മദ് 2000- ൽ സ്വന്തം പേരിൽ പ്രവർത്തനമാരംഭിച്ചതാണ് നൂർ ലെയ്ക്. മുള സംരക്ഷണത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മുളയുടെ വിപണന സാധ്യതകളെ അഭിവൃദ്ധിപെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ […]
ദേശീയ ഹിന്ദി ദിനാചരണം: മലബാർ കോളേജിൽ ഹിന്ദി ദിവസ് ടോക്ക് സംഘടിപ്പിച്ചു
റാനിയ കണ്ണച്ചാംപാട്ടിൽ വേങ്ങര: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് ആഡ്വാൻസ്ഡ് സ്റ്റഡിസിലെ ഹിന്ദി ഡിപ്പാർട്മെന്റ് ‘ഹിന്ദി ദിവസ് ടോക്ക്’ എന്ന പരിപാടി സംഘടിപ്പിച്ചു. ദേശീയ തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹിന്ദി ദിനം ആചരിക്കുന്നത്. 1949 സെപ്തംബർ 14-ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനായി 1953 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 14 […]