News

ആന്റി ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഇർഫാന തസ്‌നി കെ.പി (1st semester Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ലഹരിവിരുദ്ധ ക്ലബ്‌, എൻ. എസ്. എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ‘വിമുക്തി മിഷൻ’ ലഹരിക്കെതിരെ സംഗീത ലഹരി എന്ന പരിപാടി കോളേജിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിലെ എക്സൈസ് ഗായക സംഗമാണ് പരിപാടി നടത്തിയത്. സംഗീതത്തിലൂടെ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മലപ്പുറം എക്‌സൈസ് കമ്മീഷണർ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ […]

News

പടിഞ്ഞാറേക്കര ബീച്ച് ശുചീകരിച്ച് മലബാർ എൻ.എസ്.എസ് യൂണിറ്റ് 

നാസിദ (1st Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബഡിച്ച് ‘സ്വച്ച്ചതാ ഹി സേവ’എന്ന ശുചീകരണ പരിപാടി തിരൂർ പടിഞ്ഞാറേക്കര ബീച്ചിൽ വെച്ച് നടന്നു. പഠനത്തോടപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും വളർത്തിയെടുക്കുന്നതിനായി ഇത്തരം പരിപാടികൾ സഹായകമാകുന്നു എന്ന് കോളേജ് പ്രിൻസിപ്പാൾ സി. അബ്‌ദുൾ ബാരി അഭിപ്രായപ്പെട്ടു. ശുചീകരണത്തിന് എൻ.എസ്. എസ് കോർഡിനേറ്റർ ഫൈസൽട് . ടി നേതൃത്വം നൽകി. പ്രദേശത്തെ വാർഡ് മെമ്പർ ഹസ്പ്ര […]

News

ആര്യതയുടെ കഠിനാധ്വാനത്തിന്റെ ചിരിക്ക്‌ ഇനി മധുരം കൂടും

ഫാത്തിമ ഫാബി എം.കെ (1st sem BA Multimedia) വേങ്ങര: ഫുട്ബോളിനോട്‌ അമിതമായ താല്പര്യം കാണിച്ചിരുന്നുവെങ്കിലും പെൺകുട്ടിയാണെന്ന വീട്ടുകാരുടെ വാക്കിന് മുമ്പിൽ ഒരു നാൾ മുട്ടുമടക്കി. എങ്കിലും തളരാതെ തന്റെ ഫുട്ബോളിലുള്ള കഴിവ് തെളിയിച്ചിരിക്കുകയാണ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ അഭിമാന താരമായി മാറിയ ആര്യത. ചെറുപ്പം മുതൽ ഫുട്ബോളിനോട് ഹരമായിരുന്നെങ്കിലും വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. തൊട്ടടുത്ത പറമ്പിൽ സഹോദരന്മാരോടൊത്ത് കളിച്ചു തുടങ്ങി, പറമ്പുകളിൽ പിന്നീട് വീടുകൾ ഓരോന്നായി വന്നതോടെ കളി നിന്നു. പിന്നീട് ഈ […]

News

നാക്ക് മാർഗദർശൻ: സെമിനാർ സംഘടിപ്പിച്ചു

ഇർഫാന തസ്‌നി കെ.പി (First Semester, BA Multimedia) വേങ്ങര: നാക് ആക്രെഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജുകൾക്ക് മാർഗദർശൻ പദ്ധതിയുടെ ഭാഗമായി മെന്റർ-മെന്റി തല സെമിനാർ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. നാക് ആക്രെഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടിയ കോളേജുകളുടെ നേതൃത്വത്തിൽ നാകിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കുന്ന ഇതര കോളേജുകളെ ഉയർന്ന ഗ്രേഡ് നേടുന്നതിന് പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അസം യൂണിവേഴ്സിറ്റി പ്രൊഫസറും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന […]

News

മലബാർ കോളേജിൽ റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു

ഇർഫാന തസ്‌നി കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പും ജേർണലിസം പഠന വകുപ്പും സംയുക്തമായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾക്കായി ‘ന്യൂസ് റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് കറസ്പോൺഡന്റായ ഫഹ്‌മി റഹ്മാനിയാണ് ശില്പശാല നയിച്ചത്. റിപ്പോർട്ടിങ്ങിലെ പുതിയ പ്രവണതകൾ, എഡിറ്റിംഗ് ടെക്‌നികുകൾ എന്നിവ പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകരിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. പാഠ്യപദ്ധതികളുടെ ഭാഗമായി […]

News

ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് മലബാറിൽ തുടക്കം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ വിവിധ സെഷനുകളിലായി നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഊരകം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി മുനീർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം, പി.ടി.എ പ്രസിഡന്റ്‌ അലി മേലേതിൽ, […]

News Uncategorized

‘എസ്പ്രിംറ്റ്’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഫാത്തിമ നെസ്രി.ഒ പി വേങ്ങര: എസ്പ്റിററ് എന്ന പേരിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കും വളണ്ടിയേഴ്സിനും വേണ്ടി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ അബ്ദുറഹ്മാൻ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 3, 4 തീയതികളിലായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ചാണ് ക്യാമ്പ് നടന്നത്. നാല് സെഷനുകളോട് കൂടിയ രണ്ടുദിവസത്തെ ക്യാമ്പിൽ ഡിസംബർ മൂന്നിന് രാവിലെ പത്തിന് ആദ്യത്തെ രണ്ട് സെഷനുകളും മലപ്പുറം ഗവൺമെന്റ് […]

News

ഫാൻസ് ഷോ മത്സരത്തിൽ ഫ്രാൻസിന് വിജയം

ഫാത്തിമ നെസ്രി ഒ.പി വേങ്ങര: ഫിഫ വേൾഡ് കപ്പ് 2022ന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റുഡന്റസ് യൂണിയനും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പും ചേർന്ന് ഫാൻസ്‌ ഷോ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഡിസംബർ ഒന്നിന് കോളേജ് മൈതാനത്ത് വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ഉദ്ഘാടനം ചെയ്തു. ഫ്രാൻസും സൗദി അറേബ്യയും തമ്മിലായിരുന്നു ഫൈനൽ മത്സരം. ആവേശമേറിയ മത്സരത്തിന്റെ പൂർണ്ണ സമയവും കഴിഞ്ഞപ്പോൾ 1- 1 സമനിലയിൽ നിൽക്കെ […]

News

ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു

വേങ്ങര. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ പാറക്കണ്ണി വയലിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ഗോപിക പി,റഹ്മ ഷെറിൻ കെ.എച്ച്, സാമൂഹിക പ്രവർത്തകൻ ഇ.കെ ഹനീഫ, പാട ശേഖരണ സമിതി അംഗങ്ങളായ കുഞ്ഞിക്കമ്മദ് കെ.പി, അബു ഹനീഫ പുലാക്കൽ, വൊളന്റിയർ സെക്രട്ടറി ഷംഷീന എന്നിവർ പങ്കെടുത്തു.

News

സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സുനിയ എം.കെ വേങ്ങര: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റ് സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ രണ്ട് ബുധൻ രാവിലെ 9 ന് പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം.എൽ.എയുമായ പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി.കെ ജബ്ബാർ ഹാജി എം.എ, പ്രിൻസിപ്പൽ ബിഷാറ.എം, കോളേജ് മാനേജർ സി.ടി മുനീർ, സൈദ് […]