Jesla Sherin P.P (BA Multimedia second Semester)
വേങ്ങര: ജനുവരി 31 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “കരിയർ കണക്റ്റ് അലുംനി ടോക്ക്”എന്ന പരിപാടി സംഘടിപ്പിച്ചു. ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ അലുംനി ഭാരവാഹിയായ സജാദ് റഹ്മാൻ മുഖ്യാതിഥിയായി.
മലബാർ കോളേജിലെ ആദ്യ ബി.സി.എ ബാച്ചിലെ വിദ്യാർത്ഥി കൂടിയാണ് മുഖ്യാതിഥിയായ സജാദ് റഹ്മാൻ. സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കിൽ ഡെവലപ്മെന്റിനെകുറിച്ചായിരുന്നു ചർച്ച. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമരായ ഷമീം അക്തർ കെ, അഷിഖ് വി.എം എന്നിവർ പരിപാടിയിൽ സംസാരിച്ചു.