Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara
News

മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കം

മുഹമ്മദ്‌ സഹൽ. കെ വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കമായി. സാഹിത്യകാരനും വാഗ്മിയുമായ പി. എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ‘കല, കാലം, കാമ്പസ്’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി അധ്യക്ഷത വഹിച്ചു. ‘ദേശങ്ങൾ നിർവചിക്കുന്ന വേഷങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ഷാഹിന കെ. റഫീഖ് സംസാരിച്ചു. ‘സഹസഞ്ചാരം: ചില സാഹിത്യ-ജീവിത അനുഭവങ്ങൾ’ […]

News

മലയാള സിനിമ ചരിത്ര എക്സിബിഷൻ ആരംഭിച്ചു

നസ്മിയ. കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ, ജേർണലിസം വകുപ്പുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി ഫെബ്രുവരി 21,22 തിയ്യതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ചലച്ചിത്രമേളയോടനുബന്ധിച്ച്“ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട മലയാളം സിനിമ” എന്ന പ്രമേയത്തിൽ മലബാർ കോളേജിൽ പ്രത്യേക എക്സിബിഷൻ കോർണർ തുറന്നു. ചലച്ചിത്ര അക്കാദമി ഒരുക്കുന്ന മലയാള സിനിമയുടെ ചരിത്രങ്ങൾ കോർത്തിണക്കിയ പ്രത്യേക എക്സിബിഷൻ ആണ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള […]

News

ക്ലാപ്പെ 2k22 ഫിലിം ഫെസ്റ്റിവലിന് ആവേശകരമായ കൊടിയേറ്റം

നാസിറ റഷ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടിമീഡിയ, ജേർണലിസം ഡിപ്പാർട്മെന്റുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുന്ന മേളയുടെ കൊടിയേറ്റം കോളേജിൽ വെച്ച് ഗംഭീരമായ രീതിയിൽ നടത്തി. മൾട്ടിമീഡിയ വകുപ്പിലെ വിദ്യാർത്ഥികൾ ഫെസ്റ്റിവലിനെ വരവേറ്റുകൊണ്ട് നടത്തിയ ഫ്ലാഷ് മൊബ് ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി നിർവ്വഹിച്ചു. മേളയിൽ […]

News

മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

ആതിഫ്. എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ല ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ സി.ടി മുനീർ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 63 പേരാണ് പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തത്. വിദ്യാർത്ഥികളെ രക്ത ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, അത് പ്രോത്സാഹിപ്പിക്കുക എന്ന […]

News

പറവകൾക്ക് നീർകുടം പദ്ധതി സംഘടിപ്പിച്ചു

നിഷാന. എ വേങ്ങര: ഫെബ്രുവരി രണ്ട് ലോക തണ്ണീർ തട ദിനത്തോട് അനുബന്ധിച് മലബാർ കോളേജ് എൻ എസ്‌ എസ് യൂണിറ്റും ബേഡ്‌സ് ക്ലബും സംയുകതമായി “പറവകൾക്ക് നീർകുടം”എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘടാനം കോളേജ് പ്രിൻസിപ്പൾ ഡോ. യു. സൈതലവി കോളേജ് ക്യാമ്പസിൽ വച്ച് നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി. ബേഡ്‌സ് ക്ലബ്‌ കോർഡിനേറ്റർ ഷഫീക് കെ പി, സാബു കെ റെസ്‌തം, എന്നിവർ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലബ്‌ […]

News

“കോർപ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി ” ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു

ഷഹ്ബ ഷെറിൻ. കെ വേങ്ങര: മലബാർ കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ “കോർപ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി” എന്ന പുസ്തകം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിലാണ് ഐ.എസ്.ബി.എൻ രജിസ്ട്രേഷനുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. ഡോ. കെ.പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വകുപ്പ് മേധാവി അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ […]

News

പത്മശ്രീ കെ.വി റാബിയയെ സന്ദർശിച്ചു മലബാർ കോളേജ് ഡബ്ല്യൂ.ഡി.സി അംഗങ്ങൾ

രിഫ ഷെറിൻ. എൻ വേങ്ങര: അംഗ വൈകല്ല്യ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരത മിഷന്റെ പ്രവർത്തന രംഗത്ത് മികച്ച പങ്ക് വഹിക്കുകയും 2022 ൽ സാമൂഹ്യ സേവനത്തിന് പത്മശ്രീ അവർഡിന് അർഹയാവുകയും ചെയ്ത കെ.വി റാബിയയെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റടീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ അംഗങ്ങൾ സന്ദർശിച്ചു. കോളേജിലെ ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ കെ.വി നവാൽ മുഹമ്മദ്‌ കെ.വി റാബിയയെ ആദരിച്ചു. സമൂഹത്തോടും യുവ തലമുറയോടും പറയാനുള്ള കാര്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് […]

News

ക്യാമ്പസിന് ഊർജ്ജം പകർന്ന് കൊമേഴ്‌സ് വിഭാഗത്തിന്റെ മാനേജ്മെൻ്റ് മീറ്റ്

റാനിയ കെ.സി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെൻ്റ് മീറ്റ് “സിനർജി 2022” ശ്രദ്ധേയമായി. വിദ്യാർഥികളിൽ നേതൃപാടവം, ആശയവിനിമയ നൈപുണ്യം, മാനേജ്മെൻ്റ് അഭിരുചി, ടീം വർക് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മികച്ച സംഘാടനവും മത്സരാർഥികളുടെ വർധിച്ച പങ്കാളിത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടി സിയ പ്രൊഫഷണൽ സർവീസ് എം.ഡി വി എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പി കെ നവാൽ മുഹമ്മദ് അധ്യക്ഷത […]

News

മലബാർ കോളേജിലെ മൾട്ടിമീഡിയ സ്റ്റുഡിയോ, ഇ- കൺടെന്റ് ഡെവലപ്മെന്റ് സെന്റർ പി.കെ കുഞ്ഞാലിക്കുട്ടി ക്യാമ്പസിന് സമർപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ സ്റ്റുഡിയോ, ഇ- കൺടെന്റ് ഡെവലപ്മെന്റ് സെന്റർ പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടി ക്യാമ്പസിന് സമർപ്പിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്റ്റുഡിയോ രൂപ കല്പ്പന ചെയ്തിരിക്കുന്നത്. ക്രോമ കീ ടെക്നോളജി, വിർച്വൽ ഓഗ്മെന്റ് റിയാലിറ്റി, ഓഡിയോ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ്, വിവിധ തരത്തിലുള്ള ഫോട്ടോ ആൻഡ് വീഡിയോ ഷൂട്ടിംഗ് ഫ്ലോറുകൾ, ലൈവ് എഡിറ്റിംഗ്, മൾട്ടി ക്യാമറ പ്രൊഡക്ഷൻ, സ്വിച്ചിങ് മുതലായ സൗകര്യങ്ങളോടെയുള്ള ആധുനിക […]

News

മലബാർ കോളേജ് മ്യൂസിക് ക്ലബ്‌ ‘എക്താര’ ഉദ്ഘാടനം ചെയ്‌തു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മ്യൂസിക് ക്ലബ്ബ് ‘എക്താര’ യുടെ ഉദ്ഘാടനം യുവ ഗായകൻ സൽമാൻ വേങ്ങര നിർവ്വഹിച്ചു. ഐ.ക്യു.എ.സി അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ്ബിന്റെ പേരും ലോഗോ പ്രകാശനവും കോളേജ് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ്‌ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. കലാ രംഗത്ത് മുന്നിട്ട് നിൽക്കുന്ന വിദ്യാർത്ഥികളിൽ നിന്നും മികവുറ്റ ഗായകരെ കോർത്തിണക്കി കൊണ്ട് […]