വേങ്ങര: അസാപിന്റെ സഹകരത്തോടുകൂടി ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെല്ലും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ബിഷാറ എം ഉത്‌ഘാടനം ചെയ്‌തു. കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെൽ കോഡിനേറ്റർ നമീർ എം സ്വാഗതം ആശംസിച്ചു. സെപ്റ്റംബർ 26,28,29 തീയ്യതികളിലായി നടന്ന പരിപാടിയിൽ ജില്ലയിൽനിന്നുള്ള അസാപിന്റെ ആറ് എക്സികുട്ടീവ് ട്രൈനേഴ്‌സ് വിവിധ […]
Author: Akp Junaid
എൻ.എസ്.എസ് ദിനാചാരണം നടത്തി
വേങ്ങര: എൻ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് യൂണിറ്റ് നമ്പർ 235 വിപുലമായി എൻ.എസ്.എസ് ദിനാചാരണം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഫൈസൽ. ടി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രസ്റ്റ് മെമ്പർ ആവയിൽ ഉമർ ഹാജി പതാക ഉയർത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. അദ്ധ്യാപകരായ ഫിറോസ് കെ.സി, നൗഫൽ പി.ടി, സാബു കെ റെസ്തം, നൗഫൽ മമ്പീതി എന്നിവർ സംസാരിച്ചു. മുൻ എൻ. എസ്.എസ് കോർഡിനേറ്റർമാരായ ഫിറോസ് കെ.സി, […]
ലോക മുള ദിനാചരണം: മലബാർ കോളേജ് വിദ്യാർത്ഥികൾ നൂർ ലെയ്ക് സന്ദർശിച്ചു
മുബഷിറ. എം 3rd സെമസ്റ്റർ ബി.എ മൾട്ടീമീഡിയ വേങ്ങര: ലോക മുള ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന അംഗങ്ങൾ തിരൂരിലെ നൂർ ലെയ്ക് സന്ദർശിച്ചു. വേൾഡ് ബാമ്പൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പ്രകൃതി സ്നേഹിയായ നൂർ മുഹമ്മദ് 2000- ൽ സ്വന്തം പേരിൽ പ്രവർത്തനമാരംഭിച്ചതാണ് നൂർ ലെയ്ക്. മുള സംരക്ഷണത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മുളയുടെ വിപണന സാധ്യതകളെ അഭിവൃദ്ധിപെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ […]
ദേശീയ ഹിന്ദി ദിനാചരണം: മലബാർ കോളേജിൽ ഹിന്ദി ദിവസ് ടോക്ക് സംഘടിപ്പിച്ചു
റാനിയ കണ്ണച്ചാംപാട്ടിൽ വേങ്ങര: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് ആഡ്വാൻസ്ഡ് സ്റ്റഡിസിലെ ഹിന്ദി ഡിപ്പാർട്മെന്റ് ‘ഹിന്ദി ദിവസ് ടോക്ക്’ എന്ന പരിപാടി സംഘടിപ്പിച്ചു. ദേശീയ തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹിന്ദി ദിനം ആചരിക്കുന്നത്. 1949 സെപ്തംബർ 14-ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനായി 1953 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 14 […]
മലബാർ കോളേജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമ്മിച്ചു
വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമ്മിച്ചു. കോളേജിലെ ഐ.ക്യു.എ.സി ജേണലിസം, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റുകൾ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് 1921ലെ വാഗൺ ട്രാജഡി പ്രമേയമാക്കിയ ഫ്രീഡം വാൾ നിർമ്മിച്ചത്. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, […]
കാലിക്കറ്റ് സര്‍വകലാശാല കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ ആഗസ്ത് 10 നകം റിപ്പോർട്ട് ചെയ്യണം
നിദ ഫെബി. ടി മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല 2022-2023 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനനുബന്ധിച്ച് എയ്ഡഡ് കോളേജ്കളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ 9,10 തിയ്യതികളിൽ തങ്ങളുടെ സ്റ്റുഡന്റ് ലോഗിന്‍ വഴി ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ 10 ന് വൈകിട്ട് 7 നകം കമ്യൂണിറ്റി ക്വോട്ട റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. ഈ വിദ്യാര്‍ഥികളെ ഉൾപ്പെടുത്തി 17 ന് കോളേജ്കളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് […]
കാലിക്കറ്റ് സർവകലാശാല: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
നിഷാന. ഇമലപ്പുറം: കാലിക്കറ്റ് സർവകലാശാല 2022-2023 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക ആദ്യ അലോട്മെന്റ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗിക വെബ് സൈറ്റ് ആയ www.admission.uoc.ac.in. ൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ മാന്റെറ്ററി ഫീസ് അടച്ച് കോളേജിൽ സ്ഥിരം അഡ്മിഷൻ ഉറപ്പ് വരുത്തണം. അലോട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികളുടെ നിലവിലുള്ള അലോട്മെന്റ് നഷ്ട്ടമാവുകയും പിന്നീട് വരുന്ന അലോട്മെന്റിൽ നിന്ന് പുറത്താവുന്നതുമാണ്. […]
നാക്ക് ആഘോഷവും
മുൻ പ്രിൻസിപ്പൽക്കുള്ള യാത്രയയപ്പും
നാസിറ റഷ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് എ പ്ലസ് ലഭിച്ചതിന്റെ ആഘോഷപരിപാടികളും മുൻ പ്രിൻസിപ്പൽ ഡോ: യു. സൈതലവിക്കുള്ള യാത്രയയപ്പും വ്യാഴം ഉച്ചക്ക് ശേഷം കോളേജിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രമുഖ നേതാക്കളായ പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലികുട്ടി, രാജ്യസഭാ എം.പി പി.വി അബ്ദുൽ വഹാബ്, മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ റബ്ബ്, കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോളേജിലെ […]
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
മുൻസില ടി.പി വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിമുക്ത ക്യാമ്പസിനായി ഒന്നിച്ച് കൈ കോർക്കാം എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തോളം വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന് വരുന്ന ലഹരി ഉപയോഗത്തിനെതിരെയായിരുന്നു കോളേജ് പരിസരത്ത് വെച്ച് ഫ്ലാഷ് മോബ് അരങ്ങേറിയത്. പരിപാടി എൻ.എസ്.എസ് ടീച്ചേർസ് കോർഡിനേറ്റർ ടി.ഫൈസൽ നേതൃത്വം നൽകി.
എ പ്ലസ് നിറവിൽ മലബാർ കോളേജ്
വേങ്ങര: യു.ജി.സി നാക്ക് അക്രെഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. 2013 ൽ ഊരകം നെല്ലിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ച കോളേജ് പത്ത് വർഷം തികക്കുന്നതിനു മുമ്പെ അപേക്ഷിച്ച ആദ്യ തവണയിൽ (ഫസ്റ്റ് സൈക്കിൾ) തന്നെ അക്രെഡിറ്റേഷനിൽ 3.27 എന്ന ഉയർന്ന ഗ്രേഡോടെ എ പ്ലസ് നേടിയത് കോളേജിന്റെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടാണെന്നു മുൻ പ്രിൻസിപ്പൽ ഡോ.യു. സൈതലവി വർത്താ സമ്മേളനത്തിൽ പറഞ്ഞു. പാഠ്യ പദ്ധതി, അദ്ധ്യാപനം, മൂല്യനിർണ്ണയം, ഗവേഷണം, […]