വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ വിവിധ സെഷനുകളിലായി നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഊരകം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി മുനീർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം, പി.ടി.എ പ്രസിഡന്റ് അലി മേലേതിൽ, […]
Author: Akp Junaid
‘എസ്പ്രിംറ്റ്’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഫാത്തിമ നെസ്രി.ഒ പി വേങ്ങര: എസ്പ്റിററ് എന്ന പേരിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കും വളണ്ടിയേഴ്സിനും വേണ്ടി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ അബ്ദുറഹ്മാൻ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 3, 4 തീയതികളിലായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ചാണ് ക്യാമ്പ് നടന്നത്. നാല് സെഷനുകളോട് കൂടിയ രണ്ടുദിവസത്തെ ക്യാമ്പിൽ ഡിസംബർ മൂന്നിന് രാവിലെ പത്തിന് ആദ്യത്തെ രണ്ട് സെഷനുകളും മലപ്പുറം ഗവൺമെന്റ് […]
ഫാൻസ് ഷോ മത്സരത്തിൽ ഫ്രാൻസിന് വിജയം
ഫാത്തിമ നെസ്രി ഒ.പി വേങ്ങര: ഫിഫ വേൾഡ് കപ്പ് 2022ന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റുഡന്റസ് യൂണിയനും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പും ചേർന്ന് ഫാൻസ് ഷോ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഡിസംബർ ഒന്നിന് കോളേജ് മൈതാനത്ത് വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ഉദ്ഘാടനം ചെയ്തു. ഫ്രാൻസും സൗദി അറേബ്യയും തമ്മിലായിരുന്നു ഫൈനൽ മത്സരം. ആവേശമേറിയ മത്സരത്തിന്റെ പൂർണ്ണ സമയവും കഴിഞ്ഞപ്പോൾ 1- 1 സമനിലയിൽ നിൽക്കെ […]
ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു
വേങ്ങര. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ പാറക്കണ്ണി വയലിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ഗോപിക പി,റഹ്മ ഷെറിൻ കെ.എച്ച്, സാമൂഹിക പ്രവർത്തകൻ ഇ.കെ ഹനീഫ, പാട ശേഖരണ സമിതി അംഗങ്ങളായ കുഞ്ഞിക്കമ്മദ് കെ.പി, അബു ഹനീഫ പുലാക്കൽ, വൊളന്റിയർ സെക്രട്ടറി ഷംഷീന എന്നിവർ പങ്കെടുത്തു.
സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
സുനിയ എം.കെ വേങ്ങര: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റ് സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ രണ്ട് ബുധൻ രാവിലെ 9 ന് പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം.എൽ.എയുമായ പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി.കെ ജബ്ബാർ ഹാജി എം.എ, പ്രിൻസിപ്പൽ ബിഷാറ.എം, കോളേജ് മാനേജർ സി.ടി മുനീർ, സൈദ് […]
മലബാർ കോളേജ് എസ്.ഐ.പി യൂണിറ്റ് മരുന്ന് ശേഖരിച്ച് കണ്ണമംഗലം പാലിയേറ്റീവിന് കൈമാറി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എസ്.ഐ.പി വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ച മരുന്നുകൾ കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവിന് കൈമാറി. മലബാർ കോളേജിൽ വെച്ച് നടന്ന പരിപാടിയിൽകണ്ണമംഗലം പാലിയേറ്റീവ് ചെയർമാൻ ആലുങ്ങൽ ഹസ്സൻ മാസ്റ്റർ, കോളേജ് പ്രിൻസിപ്പൽ എം. ബിഷാറയിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി. പാലിയേറ്റീവ് കൺവീനർ നെടുമ്പള്ളി സൈതു, കോളേജ് എസ്.ഐ.പി കോഡിനേറ്റർ ഫിറോസ് കെസി, മൻസൂർ കൊമ്പത്തിയിൽ, എസ്.ഐ.പി കുന്നുംപുറം സോണൽ കമ്മിറ്റി ഭാരവാഹികളായ സഹല മുഹമ്മദ്, മുഹമ്മദ് സാലിഹ്, റൂബി […]
ഭരണഭാഷ മാതൃഭാഷ എന്ന പരിപാടി കോളേജിൽ സംഘടിപ്പിച്ചു
വൈഷ്ണവ് എൻ വേങ്ങര:കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലെ മലയാള വകുപ്പ് മലയാളദിന ആഘോഷവും കേരളപിറവിയും ‘ഭരണഭാഷ മാതൃഭാഷ’ എന്ന പരിപാടി നവംബർ ഒന്നിന് കോളേജിൽ സംഘടിപ്പിച്ചു. പരിപാടിയിൽ “മാതൃഭാഷ ചില ചിന്തകൾ” എന്ന വിഷയത്തിൽ ഇംഗ്ലീഷ് വകുപ്പിലെ ജാബിർ എം.കെ നേതൃത്വം നൽകി. ഭാഷ എന്ന് പറയുന്നത് വ്യക്തി സാഹചര്യങ്ങളല്ല മറിച് സാമൂഹികപരമായിട്ട് ഭാഷക്ക് ഇടപെടലുകളുണ്ടെന്ന് ഊന്നി പറയുന്ന ഒരു പരിപാടിയായിരുന്നു കോളേജിൽ സംഘടിപ്പിച്ചത്. വിദ്യാർത്തികൾക്ക് ഭാഷയെക്കുറിച്ച് വിപുലമായിട്ടുള്ളൊരു തലം ലഭികുക […]
ഫുജി ഫിലിമുമായി സഹകരിച്ച് ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
നിദ ഫെബി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വകുപ്പ് ഫുജി ഫിലിമുമായി സഹകരിച്ച് ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർഥികൾക്കായി ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫുജി കേരള സോണിലെ ടെക്നികൽ ഹെഡ് ദിപിൻ കുമാർ പരിശീലന കളരിക്ക് നേതൃത്വം നൽകി. ഫുജി സെയിൽസ് പ്രൊമോട്ടർ വിഷ്ണു വിദ്യാർഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിത്യസ്ത ക്യാമറകൾ പരിചയപെടുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തു. ശേഷം ക്ലാസ്സ്‌റൂമിൽ വെച്ച് എടുത്ത ചിത്രങ്ങൾ വിശകലനം ചെയ്‌തു. […]
ബരീറ ഇനി മലബാറിന്റെ റാണി
ജയലക്ഷ്മി ആരതി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ “ക്വീൻ ഓഫ് മലബാർ ” മത്സരം സംഘടിപ്പിച്ചു. ആദ്യ റൗണ്ടിൽ വ്യത്യസ്ത പഠന വകുപ്പുകളിലെ അമ്പതോളം വിദ്യാർത്ഥിനികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്ക്രീനിംഗ് ആൻഡ് എലിമിനേഷൻ റൗണ്ടിൽ നാല് വ്യത്യസ്ഥ റൗണ്ടുകളായാണ് മത്സരം നടന്നത്. ക്രീയേറ്റീവിറ്റി ആൻഡ് ആർട് റൗണ്ട്, പ്രസന്റേഷൻ സ്കിൽ, പേഴ്‌സണൽ ഇന്റർവ്യൂ, ഇന്റലിജന്റ് റൗണ്ട് തുടങ്ങിയ റൗണ്ടുകളിൽ നിന്നും വിജയിച്ച ഏഴ് പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഫൈനൽ […]
അന്താരാഷ്ട്ര അനിമേഷൻ ദിനം ആഘോഷമാക്കി മലബാർ ക്യമ്പസ്
ആയിഷ സുഹൈമത്ത് വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗം അന്താരാഷ്ട്ര അനിമേഷൻ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒക്ടോബർ 28 ന് രാവിലെ 10.00 ന് മെറ്റവേർസ് സങ്കേതിക വിദ്യയെ കുറിച്ചുള്ള ശിൽപശാല നടത്തി. പ്രിൻസിപ്പൽ ബിഷാറ എം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇലുസിയ ലാബ് സി.ഇ.ഒ നൗഫൽ.പി വിദ്യാർഥികൾക്ക് ട്രെയിനിംഗ് നൽകി. ഡിപ്പാർട്മെന്റ് തലവൻ നമീർ എം, നൗഫൽ പി.ടി, നയീം […]