വേങ്ങര. റാഗിങ്ങ് വിമുക്ത വിദ്യാർത്ഥി സൗഹൃദ കലാലയങ്ങൾ ഇന്നത്തെ സമൂഹത്തത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ: മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിങ്ങ് സെൽ സംഘടിപ്പിച്ച റാഗിങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകളിൽ മഞ്ചേരി ജില്ലാ കോടതി അഡ്വകേറ്റ് മുജീബ് റഹ്മാൻ, മഞ്ചേരി എ എസ് ഐ പൗലോസ് കുട്ടമ്പുഴ എന്നിവർ വിഷയാവതരണം നടത്തി. റാഗിങ്ങിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ബോധവൽക്കരണ പരിപാടി. ആന്റി റാഗിങ്ങ് സെൽ കൺവീനർ ഡോ. എൻ രെമിശ് സ്വാഗതവും കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ യു എം ഹംസ ആശംസയും നേർന്നു.
Related Articles
ദേശീയ സെമിനാർ സംഘടിപ്പിച്ച് ഇംഗ്ലീഷ് വകുപ്പ്
Views: 182 അൻഷിദ. എം (1st sem, Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, […]
ബി.ബി.എ. അസോസിയേഷൻ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
Views: 168 ആഷ്നി ബിനു ( 1sem multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.ബി.എ അസോസിയേഷൻ്റെ ഭാഗമായി മാനേജ്മെന്റ് വകുപ്പ് അസ്പേര എന്ന പേരിൽ മാനേജ്മെന്റ ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ബി.ബി.എ വകുപ്പ് മേധാവി നൗഷാദ് അധ്യക്ഷത വഹിച്ചു. ജനുവരി ഇരുപത്തിനാല് ഇരുപത്തിയഞ്ച് തിയതികളിലായി നടന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ മികച്ച മാനേജർ മാർക്കറ്റിംഗ്, ആശയ അവതരണം, നിധി വേട്ട, വെടിവയ്പ്പ്, […]
മുഖ്യമന്ത്രിയുടെ സ്റ്റുഡൻ്റ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി മുബീന
Views: 205 റുഷ്ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുധം പൂർത്തിയാക്കിയ പി. മുബീന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരത്തിന് അർഹയായി. 2021-22 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ കോളേജുകളിൽ നിന്നും ഉന്നത മാർക്ക് വാങ്ങി ബിരുധം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലബാറിൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി […]