മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം വലിയ ഉത്സാഹത്തോടെയാണ് മൾട്ടിമീഡിയ വകുപ്പ് നോക്കിക്കാണുന്നത്
