നജില.കെ (2nd Semester BA Multimedia)
വേങ്ങര: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കേരള യൂത്ത് ഇന്നോവറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഐഡിയ സബ്‌മിഷനിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് മൂന്നാം സ്ഥാനം. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നും, എം.ഇ.എസ് പൊന്നാനി കോളേജ് രണ്ടാമതും ഉണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വരുന്ന ആദ്യ കോളേജുകളിൽ മലബാറിന് മുൻപന്തിയിലെത്താൻ സാധിച്ചത് വിവിധ വകുപ്പുകളിൽ നിന്നും വിദ്യാർത്ഥികളുടെ ന്യൂതന ആശയങ്ങൾ കണ്ടെത്തുകയും അവ സബ്‌മിറ്റ് ചെയ്യുന്നതിലുമുള്ള എല്ലാ പഠന വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ടീച്ചേർസ് കോഡിനേറ്റർ നവാൽ മുഹമ്മദ് പി.കെ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു. മലബാർ കോളേജിൽ നിന്നും 843 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 193 ഐഡിയകളാണ് വിദ്യാർത്ഥികൾ ആകെ സബ്‌മിറ്റ് ചെയ്തത്. സംസ്ഥാനത്തെ കോളേജുകളിൽ ഒൻപതാം സ്ഥാനവും കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ മൂന്നാം സ്ഥാനവും നേടാനായത് മലബാറിന് വലിയ നേട്ടമായി. ഗവണ്മെന്റിന്റെ ഇത്തരം ആശയങ്ങൾ കുട്ടികളെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ.സി സൈതലവി അഭിപ്രായപെട്ടു. ഐ.ഇ. ടി.സി കോർഡിനേറ്റർ കൂടിയായ നവാൽ മുഹമ്മദിന്റെ മികച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികളെ ഐഡിയ സബ്‌മിഷനിൽ മുൻപന്തിയിലെത്തിക്കാൻ സാധിച്ചത്.