മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം വലിയ ഉത്സാഹത്തോടെയാണ് മൾട്ടിമീഡിയ വകുപ്പ് നോക്കിക്കാണുന്നത്
Related Articles
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പൽ നിയമിതനായി
Views: 303 (സൈദ 1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പലായി പ്രൊഫസർ ഡോ. സൈതലവി ചീരങ്ങോട്ട് നിയമിതനായി. ഏറെ അനുഭവസമ്പത്തും ശ്രദ്ധേയമായ അക്കാഡമിക് പശ്ചാത്തലവും കൈമുതലുമുള്ള പ്രൊഫ. ഡോ. സൈതലവി മലയാളം സർവകലാശാലയിൽ നിന്നും ഭാഷ ശാസ്ത്ര വിഭാഗം പ്രൊഫസർ തസ്തികയിൽ നിന്നാണ് മലബാർ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. വയനാട് മുട്ടിൽ ഡബ്ലൂ.എം.ഒ കോളേജ് മുൻ അധ്യാപകൻ കൂടിയാണ്. മലയാളം സർവകലാശാലയിലെ രജിസ്ട്രാർ ഇൻ ചാർജ്, മലയാളം […]
പാലിയേറ്റീവ് സെന്ററിന് ഉപകരണങ്ങൾ നൽകി
Views: 146 വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.