News

ഫ്രഷേഴ്‌സ് എംപവർമെൻ്റ് പ്രോഗ്രാമിന് മലബാറിൽ തുടക്കം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ആദ്യ വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്‌സ് എംപവർമെൻ്റ് പ്രോഗ്രാമിന് മലബാറിൽ തുടക്കം കുറിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി അധ്യക്ഷത വഹിച്ചു.

ആദ്യ വർഷ വിദ്യാർത്ഥികളെയും രക്ഷിതാക്കളയും ഉൾക്കൊള്ളിച്ച് നടക്കുന്ന പരിപാടി നയിക്കുന്നത് കേരളത്തിലെ മികച്ച ട്രൈനർ കൂടിയായ അഡ്വ. ബിലാൽ മുഹമ്മതാണ്. സെപ്റ്റംബർ രണ്ടിന് തുടങ്ങി ആറ് വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ ക്യാമ്പസ്സിലെ എല്ലാ വകുപ്പുകളിലെയും വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിത്യസ്ത സെഷനുകളായാണ് പരിപാടി നടക്കുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാനും മികച്ച നിലയിൽ വിദ്യാർത്ഥികളുടെ അഭിരുചികൾ വളർത്താനും ഉന്നത നിലയിലേക് വിദ്യാർത്ഥികളെ ഉയർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഫെപ് കോഡിനേറ്റർ ഷബീർ പട്ടർക്കടവൻ പറഞ്ഞു. പരിപാടിയിൽ അധ്യാപകരായ രേഷ്മ, സൂര്യ എംബെഴ്സ് ട്രെയിനർ തുഫൈൽ എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *