വേങ്ങര: സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ലൈവ് സ്ട്രീമിങ് വഴി നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പുതിയ മാറ്റങ്ങളോടെയുള്ള കോഴ്സ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. നാല് വർഷ ബിരുദ കോഴ്സിൽ സ്കിൽ പ്രോഗ്രാകുകൾ, ഓൺലൈൻ കോഴ്സുകൾ കൂടാതെ വിദ്യാർത്ഥികൾക് മറ്റു വകുപ്പുകളിലെ ഇഷ്ടമുള്ള വിഷയങ്ങളും പഠിക്കാൻ അവസരമുണ്ടാകും. കാതലായ മാറ്റത്തോടെ വരുന്ന കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ക്രെഡിറ്റുകൾ നേടിയാൽ മതിയാകും.
സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം കോളേജ് തല ഉദ്ഘാടനം ഊരകം പഞ്ചായത്ത് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ സൈതലവി.സി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡന്റ് അലി മേലേതിൽ, ഡോ.ഷബീബ പി (അക്കാഡമിക് അഡ്വൈസർ), ജാഫർ സി (നോടൽ ഓഫിസർ), ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ , ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സംബന്ധിച്ചു.