News

മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പൽ നിയമിതനായി

(സൈദ 1st sem Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ പ്രിൻസിപ്പലായി പ്രൊഫസർ ഡോ. സൈതലവി ചീരങ്ങോട്ട് നിയമിതനായി. ഏറെ അനുഭവസമ്പത്തും ശ്രദ്ധേയമായ അക്കാഡമിക് പശ്ചാത്തലവും കൈമുതലുമുള്ള പ്രൊഫ. ഡോ. സൈതലവി മലയാളം സർവകലാശാലയിൽ നിന്നും ഭാഷ ശാസ്ത്ര വിഭാഗം പ്രൊഫസർ തസ്തികയിൽ നിന്നാണ് മലബാർ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. വയനാട് മുട്ടിൽ ഡബ്ലൂ.എം.ഒ കോളേജ് മുൻ അധ്യാപകൻ കൂടിയാണ്. മലയാളം സർവകലാശാലയിലെ രജിസ്ട്രാർ ഇൻ ചാർജ്, മലയാളം സർവകലാശാല ഡയറക്ടർ ഓഫ് സ്കൂൾ ലിങ്കസ്റ്റിക്സ് ചെയർമാൻ, മലയാള സർവകലാശാലയിലെ ഫാക്കൽറ്റി കമ്മിറ്റിയുടെ ചെയർമാൻ, വയനാട് മുട്ടിൽ ഡബ്ലൂ.എം.ഒ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തുടങ്ങിയ മേഖലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്കാദമിക് യാത്രയിൽ ഫുൾബ്രൈറ്റ് ഫെലോഷിപ്പും അമേരിക്കയിലെ സാൻഫ്രാൻസിസ്കോ സർവകലാശാലയിൽ വിസിറ്റിംഗ് സ്കോളർ എന്ന നിലയിലുള്ള വിശിഷ്ടമായ സേവനവും ഉൾപ്പെടെ സുപ്രധാന നാഴികക്കല്ലുകൾ അക്കാദമിക് ചരിത്രത്തിലുണ്ട്. ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും കൂടാതെ ഭാഷാശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, സോഷ്യോളജി എന്നിവയിൽ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിപുലമായ പ്രസിദ്ധീകരണ റെക്കോർഡിൽ 10 പുസ്തകങ്ങളും, മലയാളവും ഇംഗ്ലീഷും തമ്മിലുള്ള വിവർത്തനങ്ങളും, നിരവധി ഗവേഷണ ലേഖനങ്ങളും, പേപ്പറുകളും ഓൺലൈൻ ഉറവിടങ്ങളും ഉൾപ്പെടുന്നു. 27 ഗവേഷണ ലേഖനങ്ങൾ, 3 ദേശീയ സെമിനാർ നടപടികൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ എന്നിവയിൽ അവതരിപ്പിച്ച 25 പ്രബന്ധങ്ങൾ എന്നിവയിൽ ഡോ. സൈദലവിയുടെ വൈജ്ഞാനിക പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് കോളേജ് മാനേജർ സി.ടി മുനീർ പറഞ്ഞു. അധ്യാപകരായ മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുൽ ബാരി സി, ഡോ. രെമിഷ്, നവാൽ മുഹമ്മദ്‌ പി.കെ, മൻസൂർ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ ചടങ്ങിൽ കോളേജിലെ അധ്യാപകർ പങ്കെടുത്തു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *