വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നതിന് വ്യത്യസ്ത പരിപാടിയുമായി കോളേജ് അലുംനി കമ്മറ്റി. പൂർവ്വ വിദ്യാത്ഥികൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള തല്പരകക്ഷികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ലൈബ്രറി ബുക്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ സി ടി മുനീർ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ “മലബാറിലേക്കൊരു പുസ്തകം” പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മക്കാസ പ്രസിഡന്റ് മുഹ്സിൻ കോട്ടയിൽ, ജനറൽ സെക്രട്ടറി അഫ്സൽ പുള്ളാട്ട് എന്നിവർ പറഞ്ഞു. പദ്ധതിയിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് മക്കാസ കമ്മിറ്റി അഭ്യർത്ഥിച്ചു.
Related Articles
NAAC related Quality Enhancement Strategies and Framework for Preparation of SSR എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു.
Views: 178 വേങ്ങര: കൊവിഡാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് NAAC അംഗീകാരം നേടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് IQAC ദേശീയ വെബ്ബിനാർ സംഘടിപ്പിച്ചു.വിദ്യാഭ്യാസ ചിന്തകനും NAAC പിയർ ടീം അംഗമായും UGC കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഡോ.എൻ എസ് ധർമാധികാരി വിഷയാവതരണം നടത്തി. NAAC അംഗീകാരത്തിനായുള്ള Self Study Report (SSR) തയ്യാറാക്കുന്നതിനെക്കുറിച്ച് വിശദമായി വെബ്ബിനാർ ചർച്ചചെയ്തു. NAAC അംഗീകാരത്തിന് ശ്രമിക്കുന്ന വിവിധ കോളേജുകളിൽനിന്നുള്ള പ്രിൻസിപ്പാൾമാർ, […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് മോക് വിസിറ്റ് ആരംഭിച്ചു.
Views: 50 മുൻസില ടി.പി വേങ്ങര: ജൂണ് 20,21 തിയ്യതികളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കുന്ന നാക്ക് പീർ ടീം സന്ദർശനത്തിന്റെ ഭാഗമായാണ് മോക് വിസിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ കെ, സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പ്രിൻസിപ്പൽ ഡോ. ഇമ്പിച്ചിച്ചി കോയ, മജ്ലിസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അലി എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മോക്ക് സന്ദർശനത്തിലുൾപ്പെട്ടിരിക്കുന്നത്. ഡോ. മുഹമ്മദ് ബഷീറാണ് […]
ആന്റി ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
Views: 245 ഇർഫാന തസ്നി കെ.പി (1st semester Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ലഹരിവിരുദ്ധ ക്ലബ്, എൻ. എസ്. എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ‘വിമുക്തി മിഷൻ’ ലഹരിക്കെതിരെ സംഗീത ലഹരി എന്ന പരിപാടി കോളേജിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിലെ എക്സൈസ് ഗായക സംഗമാണ് പരിപാടി നടത്തിയത്. സംഗീതത്തിലൂടെ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മലപ്പുറം എക്സൈസ് കമ്മീഷണർ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. […]