News

പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ

Reporter: Muhsin rahman KK 2nd BA Multimedia

വേങ്ങര:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെയും പി.പി.ട്ടി.എം ചേരൂർ കോളേജിലെയും വിദ്യാർഥികൾ സംയുക്തമായി ലോങ്ങ്‌ മാർച്ച്‌ നടത്തി.
വേങ്ങര കുറ്റാളൂർ നിന്നും ആരംഭിച്ച മാർച്ച്‌ വേങ്ങര ബസ്സ്സ്റ്റാൻഡിൽ സമാപിച്ചു.
അഞ്ഞൂറോളം വിദ്യാർത്ഥികൾ കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി നിരത്തിൽ ഇറങ്ങി. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രവർത്തകർ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു.
വേങ്ങര ബസ്സ് സ്റ്റാൻഡിൽ വെച്ചു നടന്ന സമാപന സമ്മേളനത്തിൽ പി.പി.ട്ടി.എം കോളേജ് യൂണിയൻ ചെയർമാൻ ഹംസ സ്വാഗതം ആശംസിച്ചു. മലബാർ കോളേജ് യൂണിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ കോളേജ് മാനേജ്മെന്റ് കമ്മറ്റി അംഗം അലി അക്ബർ ഉൽഘാടനം ചെയ്തു. മലബാർ കോളേജ് യൂണിയൻ അഡ്വൈസർ ഡോ.ലിയാഹുദ്ധീൻ വാഫി, ശരീഫ് കുറ്റൂർ എന്നിവർ ലോങ്ങ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മൂന്നാം വർഷ വിദ്യാർത്ഥിനിയായ നാജിയ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *