വേങ്ങര: മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ കറുത്തേടത്ത്, ഫൈസൽ ടി, വാസില പി പി, ജുസൈന മർജാന, വളണ്ടിയർമാരായ സൽമാനുൽ ഫാരിസ്, രിദവാൻ, മുഹ്‌സിൻ റഹ്മാൻ, നീതു, സഫ്ന എം. പി, സഹദ്, ഷഹീം, നവ്യ, ഫുഹാദ് എന്നിവർ നേതൃത്വം നൽകി.

