വേങ്ങര. റാഗിങ്ങ് വിമുക്ത വിദ്യാർത്ഥി സൗഹൃദ കലാലയങ്ങൾ ഇന്നത്തെ സമൂഹത്തത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ: മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിങ്ങ് സെൽ സംഘടിപ്പിച്ച റാഗിങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകളിൽ മഞ്ചേരി ജില്ലാ കോടതി അഡ്വകേറ്റ് മുജീബ് റഹ്മാൻ, മഞ്ചേരി എ എസ് ഐ പൗലോസ് കുട്ടമ്പുഴ എന്നിവർ വിഷയാവതരണം നടത്തി. റാഗിങ്ങിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ബോധവൽക്കരണ പരിപാടി. ആന്റി റാഗിങ്ങ് സെൽ കൺവീനർ ഡോ. എൻ രെമിശ് സ്വാഗതവും കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ യു എം ഹംസ ആശംസയും നേർന്നു.




