വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.


