Reporter
SUHAILUDHEEN, I BA Multimedia
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി നടത്തിയ അറോറ 2K19 മലബാർ എക്സ്പോയുടെ ഭാഗമായി വിവിധ ഡിപ്പാർട്മെന്റുകൾക്കിടയിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ഓരോ ഡിപ്പാർട്മെന്റിനും നിർണയിച്ച സ്ഥലത്ത് കാണികളെ അമ്പരിപ്പിക്കുന്ന തരത്തിൽ വർണ്ണ വിസ്മയം തീർത്താണ് വിദ്യാർഥികൾ ഭക്ഷണ സജ്ജീകരണം നടത്തിയത്. കൂടാതെ പാശ്ചാത്യ ഭക്ഷ്യ വിഭവങ്ങളും തനിമയാർന്ന നാടൻ വിഭവങ്ങളും, ലൈവ് ഫുഡും, പഴക്കനികളും, മധുരപലഹാരങ്ങളും തുടങ്ങി അറുനൂറിൽപരം വിഭവങ്ങൾ ഭക്ഷണക്കൂട്ടിൽ ഉണ്ടായിരുന്നു.
മൾട്ടീമീഡിയ ഒരുക്കിയ തറവാട് സ്റ്റാളിൽ കാണികളെ വരവേൽകാനൊരുക്കിയ മൊല്ലാക്കയും പാത്തുമ്മയും ശ്രദ്ധേയരായി. ഫുഡ് ഫെസ്റ്റിൽ തനിനാടൻ വിഭവങ്ങളൊരുക്കിയ മൾട്ടീമീഡിയ ജേതാക്കളായി. തൊട്ടുപിന്നാലെ ബി.കോം സി.എ രണ്ടാംസ്ഥാനവും ബി.ബി.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.