വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2K19 മലബാർ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കി. പൊതു ജനങ്ങൾക്ക് വേണ്ടി എച് എം സ് കോട്ടക്കൽ, ട്രൂ കെയർ തിരുരങ്ങാടി എന്നിവ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻ ബുക്ക് ഫെയർ ഒരുക്കി. ഇതോടനുബന്ധിച്ച് കോളേജിലെ വിവിധ പഠന വകുപ്പുകൾ അതി വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റും കര കൗശല നിർമാണ മത്സരവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎൽഎ നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മന്റ് ട്രസ്റ്റ് ചെയർമാൻ മൻസൂർ കോയ തങ്ങൾ, മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം സൈത് പുല്ലാനി, എം എം കുട്ടി മൗലവി, കോളേജ് മാനേജ്മന്റ് ട്രസ്റ്റ് ട്രെഷറർ പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, പുള്ളാട്ട് രായിൻ ഹാജി, സി ടി മൊയ്ദീൻ ഹാജി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, വാർഡ് മെമ്പർ യു എം ഹംസ, ഊരകം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ കെ കുഞ്ഞാലി, ഇ ഡി ക്ലബ് കോർഡിനേറ്റർ പി കെ നവാൽ മുഹമ്മദ്, ഫൈസൽ ടി, യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല എന്നിവർ സംബന്ധിച്ചു.
Related Articles
ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ. ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി കോളേജ് എൻ എസ് എസ്
Views: 57 വേങ്ങര: ഈ മാസം 28 മുതൽ തുടങ്ങുന്ന ആറാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മുന്നോടിയായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി. കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദീർഘകാലമായി കോളേജുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ക്ലാസ് മുറികൾ ശുചീകരിച്ച് അണുനശീകരണം നടത്തണമെന്ന് സർക്കാരും യൂണിവേഴ്സിറ്റിയും കോളേജുകൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ കർശന നിർദേശങ്ങൾക്കനുസരിച്ചാണ് പരീക്ഷകളുടെ നടത്തിപ്പ്. […]
എൻ.എസ്.എസ് ദിനാചാരണം നടത്തി
Views: 120 വേങ്ങര: എൻ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് യൂണിറ്റ് നമ്പർ 235 വിപുലമായി എൻ.എസ്.എസ് ദിനാചാരണം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഫൈസൽ. ടി സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രസ്റ്റ് മെമ്പർ ആവയിൽ ഉമർ ഹാജി പതാക ഉയർത്തി ഉത്ഘാടന കർമ്മം നിർവഹിച്ചു. അദ്ധ്യാപകരായ ഫിറോസ് കെ.സി, നൗഫൽ പി.ടി, സാബു കെ റെസ്തം, നൗഫൽ മമ്പീതി എന്നിവർ സംസാരിച്ചു. മുൻ എൻ. എസ്.എസ് കോർഡിനേറ്റർമാരായ […]
മലബാർ കോളേജിൽ റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു
Views: 291 ഇർഫാന തസ്നി കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പും ജേർണലിസം പഠന വകുപ്പും സംയുക്തമായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾക്കായി ‘ന്യൂസ് റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് കറസ്പോൺഡന്റായ ഫഹ്മി റഹ്മാനിയാണ് ശില്പശാല നയിച്ചത്. റിപ്പോർട്ടിങ്ങിലെ പുതിയ പ്രവണതകൾ, എഡിറ്റിംഗ് ടെക്നികുകൾ എന്നിവ പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകരിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. […]