News

ഇന്നത്തെ സമൂഹത്തിന്റെ ആർഭാടം വരും തലമുറയുടെ നാശത്തിലേക്ക്: ഡോ: സി.ആർ. നീലകണ്ഠൻ

Reporter
FAYISA C, II BA Multimedia

വേങ്ങര: സൗകര്യങ്ങളുടേയും ആര്‍ഭാടത്തിന്‍റെയും പേരിൽ മനുഷ്യൻ പരസ്പരം മൽത്സരിക്കുമ്പോൾ വരും തലമുറയുടെ അവകാശങ്ങളാണ് നിഷേധിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആര്‍.നീലകണ്ട അഭിപ്രായപ്പെട്ടു. മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസ് വേങ്ങരയിലെ ഭൂമിത്രസേന സംഘടിപ്പിച്ച ‘ജലാശയം 2019’ എന്ന ത്രിദിന തണ്ണീര്‍തട ജൈവവൈവിധ്യ സംരക്ഷണ ശില്‍പശാലയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ചും അതിന്റെ നാശം കൊണ്ടുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും ഉയർന്നുവന്നു. നൗഷാദ് കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ അബ്‌ദുറഹ്‌മാൻ, അബ്ദുല്‍ ബാരി, ഫിറോസ് കെ.സി, ഷഫീക് കെ.പി എന്നിവർ സംബന്ധിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *