വേങ്ങര: ആധുനികതയുടെ വശ്യതയിൽ മയങ്ങി നൈമിഷികമായ ജീവിതത്തെ പാഴാക്കിക്കളയരുതെന്ന് അഡ്വക്കറ്റ് കെഎൻഎ ഖാദർ എംഎൽഎ. ക്യാമ്പസുകളിലെ പുതുതലമുറ ജീവിതത്തിന്റെ പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരിയായി കൂടുതൽ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന് വിദ്യാർത്ഥികളെ ഉണർത്തി. ജാതിമത സമ്മിശ്രമായ വിദ്യാർത്ഥി സമൂഹത്തെ വിവിധ മത ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സഹിതം അർത്ഥവത്തായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി. മലബാർ കോളേജ് ഓഫ് സ്റ്റഡീസ്, വേങ്ങരയുടെ കലോത്സവം സിത്താർ 2K19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. യു സൈദലവി, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി സരോജിനി, സൈദ് പുല്ലാണി, മൻസൂർ കോയ തങ്ങൾ, സിടി മുനീർ, ആവയിൽ ഉമ്മർ ഹാജി, പിടിഎ വൈസ് പ്രസിഡന്റ അബ്ദുൽ മജീദ് എംകെ, ടി ഫൈസൽ, കെസി ഫിറോസ്, അർഷാദ് ചേറൂർ എന്നിവർ പ്രസംഗിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ തെന്നല അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി ജഹിർഷാൻ സ്വാഗതം പറഞ്ഞു.
